തുമ്പി എബ്രഹാം|
Last Updated:
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (14:44 IST)
ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതത്തില്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കനേഡിയന്‍ പൗരനായ ജസ്റ്റിന്‍ കെയ്‌ലോയാണ് അപകടത്തില്‍ മരിച്ചതെന്ന് ടാന്‍സാനിയ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. പാരച്യൂട്ട് തുറക്കാന്‍ കഴിയാതിരുന്നതാണ് അപകട കാരണം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ കിളിമഞ്ചാരോ സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലാണ്. കിളിമഞ്ചാരോയുടെ മുകളിലെത്തി പാരാഗ്ലൈഡിങ്ങിലൂടെ താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.