‘അസാമാന്യ പ്രതിഭയാണ് മമ്മൂട്ടി’ - മമ്മൂട്ടിയുടെ അഭിനയമികവിനെ വാഴ്ത്തി ബ്രിട്ടീഷ് എംപി!

സ്‌കോട്ടലന്‍ഡിന് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ് മാര്‍ട്ടിന്‍ ഡേ എംപി...

അപർണ| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (11:56 IST)
മലയാളത്തിന്റെ അഭിമാന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന നടനെ ഏറ്റവും അധികം ഉപയോഗിച്ചത് എം ടി വാസുദേവൻ നായരും, ലോഹിത‌ദാസുമൊക്കെയായിരുന്നു. ചരിത്രപുരുഷൻ എന്ന് പറയുമ്പോൾ തന്നെ ഓർമ വരിക മമ്മൂട്ടിയെ ആയിരിക്കും.

എംടി വാസുദവാന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കേരളവർമ പഴശ്ശിരാജ. മലയാള സിനിമയിലെ നാഴികക്കല്ലാണ് ഈ ചിത്രം. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് ബ്രിട്ടീഷ് എംപി കുറിച്ച വരികള്‍ സോഷ്യല്‍ സോഷ്യല്‍ മീഡിയകളിൽ വൈറലാകുന്നു.

മാര്‍ട്ടിന്‍ ഡേ എംപിയാണ് പഴശ്ശിരാജയെക്കുറിച്ച് ഇപ്പോൾ വാതോരാതെ പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഈ ചിത്രം കണ്ടത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരുന്നു ഈ സിനിമയെക്കുറിച്ച് തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

‘ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് പടപൊരുതിയ പഴശ്ശിരാജയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. അതിനായുള്ള ശ്രമത്തിലാണ്. മലയാളത്തിലെ അസാമാന്യ പ്രതിഭാശാലിയാണ് മമ്മൂട്ടി. അദ്ദേഹത്തെ മികച്ച സിനിമയായ ഡോ. അം‌ബേദ്ക്കർ നേരത്തെ കണ്ടിട്ടുണ്ട്.‘

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ആയോധന കലകള്‍ സ്വായത്തമാക്കിയിരുന്നു.
ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറയുന്നു.

ഇതിനോടകം തന്നെ മാര്‍ട്ടിന്‍ ഡേയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.
മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ തമിഴിലേക്കും തെലുങ്കിലേക്കുമെത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :