ദില്‍മയെ രണ്ടാം തവണയും ബ്രസീല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

 ദില്‍മ റൂസഫ് , ബ്രസീല്‍  പ്രസിഡന്റ് , റിയോ ജി ജനീറോ , ബ്രസീല്‍
റിയോ ജി ജനീറോ| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (08:43 IST)
ദില്‍മ റൂസഫിനെ രണ്ടാം തവണയും ബ്രസീല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. 51.62 ശതമാനം വോട്ട് നേടിയാണ് ദില്‍മയുടെ വിജയം. രാജ്യത്തെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യം അവസാനിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് വിജയത്തിന് ശേഷം ദില്‍മ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബ്രസീലിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് ദില്‍മയുടെ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനമാണ്. ദില്‍മയുടെ ഇടതുപക്ഷ അനുകൂല വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് രാജ്യത്തെ പാവങ്ങളുടെ പിന്തുണയുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നും പോയ ബ്രസീലിന് പുതുജീവന്‍ പകരാന്‍ ദില്‍മയ്ക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും സാധാരണക്കാരുടെ സാമ്പത്തിക പുരോഗതിക്കായി യത്നിക്കുകയും തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുകയും ചെയ്തതാണ് അവരുടെ പ്രധാന നേട്ടമായി കാണുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയും 50 ശതമാനം വോട്ട് നേടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ രണ്ടാം ഘട്ടതെരഞ്ഞെടുപ്പിലാണ് രണ്ടാം തവണയും ബ്രസീല്‍ പ്രസിഡന്റായി ദില്‍മ തെരഞ്ഞെടുക്കപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :