ബ്രസീലില്‍ 13 വര്‍ഷം നീണ്ട ഇടതു ഭരണത്തിന് അന്ത്യം; പ്രസിഡന്‍റ് ദില്‍മ റൂസഫിനെ പുറത്താക്കി

ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ പുറത്താക്കി

rio de janeiro, brazil, dilma rousseff, michel temer റിയോ ഡെ ജനീറോ, ബ്രസീല്‍,  ദില്‍മ റൂസഫ്, മൈക്കിള്‍ ടെമെര്‍
റിയോ ഡെ ജനീറോ| സജിത്ത്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (07:13 IST)
ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ഒൻപതു മാസത്തോളം നീണ്ട ഇംപീച്മെന്റ് നടപടികൾക്കൊടുവിൽ ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ (68) പുറത്താക്കാൻ സെനറ്റ് നിശ്ചയിച്ചത്.

മധ്യ-വലതുപക്ഷ പാര്‍ട്ടിയായ പിഎംഡിബി പാര്‍ട്ടി നേതാവ് മൈക്കിള്‍ ടെമെര്‍ ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കും. 2019 ജനുവരി ഒന്ന് വരെ ടെമറിന് തുടരാം. ദിൽമയ്ക്കു പൊതുപ്രവർത്തനത്തിൽ നിന്ന് എട്ടു വർഷത്തേക്കു വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ വരും ദിവസം സെനറ്റിൽ വീണ്ടും വോട്ടെടുപ്പു നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :