ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (14:05 IST)
ഒളിമ്പിക്‍സില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടാന്‍ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിനെ സഹായിക്കുന്നത് ബീഫ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ടാണെന്ന് ബിജെപി നേതാവും ലോക്‍സഭ എംപിയുമായ ഉദിത് രാജ്. പാവപ്പെട്ടനായ ബോള്‍ട്ട് പരിശീലകന്‍ പറഞ്ഞതിനാലാണ് ബീഫ് കഴിക്കുന്നത്. തുടര്‍ന്നാണ് അദ്ദേഹത്തിന് ഒമ്പത് സ്വർണമെഡലുകൾ നേടാനായതെന്നും ദളിത് ആക്‍ടിവിസ്‌റ്റ് കൂടിയായ ഉദിത് രാജിന്‍റെ ട്വീറ്റ്.
പ്രസ്‌താവന വിവാദമായതോടെ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉദിത് രാജ് തിരുത്തുലുമായി രംഗത്തെത്തി. ഞാന്‍ പറഞ്ഞത് ബോള്‍ട്ടിന്റെ ബീഫ് തീറ്റയെക്കുറിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ അര്‍പ്പണമാണ് വിജയങ്ങള്‍ക്ക് കാരണമെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡല്‍ ലഭിക്കാത്തിന് പിന്നില്‍ സൌകര്യങ്ങളുടെ കുറവാണെന്ന് സംസാരമുണ്ട്. അര്‍പ്പണ മനോഭാവമുണ്ടെങ്കില്‍ വിജയം സ്വന്തമാക്കാന്‍ സാധിക്കും. ബോള്‍ട്ടിന്റെ വിജയത്തിന്റെ കാരണം അവയാണ്. പര്‍ശീലകന്‍ പറഞ്ഞതനുസരിച്ച് ബോൾട്ട് ബീഫ് കഴിച്ചു. അങ്ങനെ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച ബോൾട്ടിന് ധാരാളം സ്വർണമെഡലുകൾ നേടനായെന്നും ഉദിത് രാജ് പറഞ്ഞു.