ബ്രസീലിയ|
jibin|
Last Modified ശനി, 16 ജൂലൈ 2016 (16:32 IST)
ലോകത്താകമാനം ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കുന്ന ഒളിമ്പിക്‍സിന് ബ്രസീല്‍ ഒരുക്കുന്നത് റെക്കോര്‍ഡ് സുരക്ഷാ സന്നാഹങ്ങള്‍. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേൽ ടെമര്‍ നേരിട്ടാണ് സുരക്ഷ സന്നാഹങ്ങള്‍ വിലയിരുത്തുന്നത്.
രാജ്യത്തെ എല്ലാ സുരക്ഷ സന്നാഹങ്ങള്‍ക്കും ആവശ്യമായ മുന്നറിയിപ്പ് നല്‍കി. സുരക്ഷ
കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ടെമര്‍ വ്യക്തമാക്കി. കാബിനറ്റ് അംഗങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചുചേർത്തതിനുശേഷമാണ് ടെമർ ഇക്കാര്യം അറിയിച്ചത്. എല്ലാവിധ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്റലിജന്‍സ് മേധാവി സെർഹ്യോ എച്ച്ഗോയനും പറഞ്ഞു.
ഒളിമ്പിക്‍സ് വേദികള്‍ക്ക് ഒപ്പം തന്നെ റോഡുകളിലും സുരക്ഷയൊരുക്കും. എക്‍സ്‌ട്രാ ചെക്‍പോയന്റുകള്‍ ഒരുക്കാനും തീരുമാനമായി. 85,000 പോലീസ്, സൈനിക അംഗങ്ങളെയാണ് സുരക്ഷയ്‌ക്ക് മാത്രമായി നിയോഗിച്ചിരിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിന്റെ സുരക്ഷ സേനയുടെ ഇരട്ടിയാണ് ഈ സംഖ്യ.