ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ്, ഇഷ്ടമാണെന്ന് പറഞ്ഞത് അമ്പലത്തിൽ വെച്ച്: സ്വാതിയുടെ കൊലയാളി

നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയ ഇൻഫോസിസ് ജീവനക്കാരിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയിരുന്നുവെന്ന് കൊലയാളി രാംകുമാർ. ചെന്നൈയിൽ വച്ചാണ് ആദ്യം സ്വാതിയെ കണ്ടതെന്നും ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമ്പലത്തിന്റെ മുന്നിൽ വെച്ചാണ

ചെന്നൈ| aparna shaji| Last Modified വെള്ളി, 15 ജൂലൈ 2016 (17:58 IST)
നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയ ഇൻഫോസിസ് ജീവനക്കാരിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയിരുന്നുവെന്ന് കൊലയാളി രാംകുമാർ. ചെന്നൈയിൽ വച്ചാണ് ആദ്യം സ്വാതിയെ കണ്ടതെന്നും ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമ്പലത്തിന്റെ മുന്നിൽ വെച്ചാണെന്നും രാംകുമാർ മൊഴി നൽകി.

പ്രണയാഭ്യർത്ഥന പലതവണ സ്വാതി നിരസിച്ചു. പിന്നീട് സിനിമയിലേക്ക് അവസരം തേടിപ്പോയ രാംകുമാർ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്തിയത്. തിരിച്ചുവന്നതിനുശേഷം വീണ്ടും സ്വാതിയെ കാണാൻ ശ്രമിച്ചുവെങ്കിലും കണ്ടില്ല. രാംകുമാർ താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തിൽ സ്വാതി സ്ഥിരം വരുമായിരുന്നു. സ്വാതിയെ പ്രതി പതിവായി കാണുന്നതും അവിടെ നിന്നായിരുന്നു.

ഒരിക്കൽ കൂടി പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ സ്വാതിയുടെ പ്രതികരണം വളരെ മോശമായിരുന്നു. ഇതാണ് രാംകുമാറിനെ പ്രകോപിപ്പിച്ചതും സ്വാതിയെ കൊലപ്പെടുത്താനുണ്ടായ കാരണവും. പട്ടാപ്പകൽ ആളുകൾക്കിടയിൽ വെച്ചായിരുന്നു സ്വാതിയെ ഇയാൾ കൊലപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :