പെഷാവാര്‍|
jibin|
Last Modified തിങ്കള്‍, 5 ജനുവരി 2015 (10:50 IST)
തീവ്രവാദത്തിന്റെ കേന്ദ്രമായ പാക്കിസ്ഥാനില്‍ വോളിബോള്‍ മത്സരത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാക്കിസ്ഥാനിലെ ഖാലിയയിലെ കാദാ ബസാറിലെ ഹുസൈന മൈതാനത്താണ് മണി ഖേലും ഫാരംഗി ഖേലയും തമ്മിലുള്ള മത്സരം നടന്നത്. കളി കാണാന്‍ നൂറ് കണക്കിനാളുകള്‍ മൈതാനത്ത് എത്തിയിരുന്നു. കളി പുരോഗമിക്കുന്നതിനിടെ മൈതാനത്ത് സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
മുന്‍കൂട്ടി തയാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്ല.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.