ബൊക്കോഹറാം ക്യാമ്പില്‍ ആക്രമണം;180 ബന്ദികളെ മോചിപ്പിച്ചു

ബോക്കോഹറാം , നൈജീരിയ , വെടിവെപ്പ് , സൈന്യം
മൈദുഗുരി| jibin| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (08:50 IST)
നൈജീരിയയിലെ ബോക്കോഹറാം ഭീകരര്‍ക്ക് സൈന്യത്തിന്റെ തിരിച്ചടി. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഓലരിക്കു സമീപമുള്ള ബൊക്കോഹറാം ക്യാമ്പുകളില്‍ ആക്രമണം നടത്തിയ സൈന്യം 180 പേരെ മോചിപ്പിച്ചു. 101 സ്ത്രീകളെയും 67 കുട്ടികളെയും അടക്കമുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്.

ബോക്കോഹറാം ക്യാമ്പുകളിലേക്ക് ശക്തമായ ആക്രമണം അഴിച്ചുവിട്ട സൈന്യം ബോക്കോ ഹറാമിന്റെ മുതിര്‍ന്ന കമാന്‍ഡറെ പിടികൂടുകയും ചെയ്‌തു. സൈന്യവുമായുള്ള വെടിവെപ്പില്‍ പലര്‍ക്കും പരുക്കേറ്റു, ആരുടെയും നില ഗുരുതരമല്ല. വിവിധ ഇടങ്ങളിലായി നിര്‍വധി പേര്‍ ഇപ്പോഴും തടവില്‍ കഴിയുന്നുണ്ടെന്നും, ഇവരെ ഉടന്‍ തന്നെ മോചിപ്പിക്കുമെന്നും സൈനിക വക്താവ് കേണല്‍ തുകുര്‍ ഗുസു വ്യക്തമാക്കി.

കുപ്രസിദ്ധമായ സംബിസ വനത്തിലുള്‍പ്പെടെ ബൊക്കോഹറാം ബന്ദികളാക്കിയ നൂറുകണക്കിന് ആളുകളെ മോചിപ്പിക്കുമെന്ന് സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം തൊണ്ണൂറോളം പേരെയാണ് സൈന്യം രക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :