അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു

  ഇന്ത്യ-പാക് അതിര്‍ത്തി , വെടിവെപ്പ് , പാകിസ്ഥാൻ  , പാക് സൈന്യം
ജമ്മു| jibin| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (12:58 IST)
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ റേഞ്ചേഴ്സിന്റെ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ആർഎസ് പുരയിലെ കോട്രാൻക സെക്ടറിലെ ഔട്ട്പോസ്റ്റുകൾക്കു നേരെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

പുലർച്ചെ 1.30 ഓടെയാണ് വെടിവയ്പ്പു തുടങ്ങിയത്. ബിഎസ്എഫ് സേന ശക്തമായി തന്നെ തിരിച്ചടിത്തു. ഇരുസേനയും തമ്മിലുള്ള വെടിവയ്പ് 2.30 വരെ നീണ്ടുനിന്നു. ഇന്ത്യൻ സേനയുടെ ഭാഗത്ത് ആർക്കും പരുക്കേറ്റിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി നിരവധി തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാറിന്റെ ലംഘനം നടത്തിയത്. ഇന്ത്യ - പാകിസ്ഥാൻ സമാധാന ശ്രമങ്ങൾ പുനഃരാരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രകോപനങ്ങൾ നടക്കുന്നത്. ശനിയാഴ്ച അഖ്നോര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കു നേരെയും വെടിവെപ്പുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :