ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ 293 പെണ്‍കുട്ടികളെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചു

നൈജീരിയ| VISHNU N L| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (11:40 IST)
ബൊക്കോ ഹറാം ഭീകരരുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടികളും സ്ത്രീകളുമടക്കം 293 പേരെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചു. പെണ്‍കുട്ടികളെ രക്ഷപെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് നൈജീരിയന്‍ സൈന്യം അറിയിച്ചത്. 200 പെണ്‍കുട്ടികളെയും 93 സ്ത്രീകളെയുമാണ് മോചിപ്പിച്ചത്. സാംബിസ വനത്തില്‍ തീവ്രവാദികളുമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചത്.

എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ചിബോക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടികള്‍ രക്ഷപെടുത്തിയവരില്‍ ഇല്ല.ചിബോക് കുട്ടികള്‍ ഇവരില്‍ ഇല്ലെന്ന് സൈനിക വക്താവ് കേണല്‍ സാനി ഉസ്മാന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ചിബോക്ക് നഗരത്തില്‍ നിന്നും 300 പെണ്‍കുട്ടികളെ സ്കൂളില്‍നിന്നു ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ കുറേയധികം പേര്‍ രക്ഷപെട്ടിരുന്നു. മറ്റുള്ളവരെ ഇതുവരെ കണ്ടത്താനായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :