യൗണ്ടേ|
vishnu|
Last Modified തിങ്കള്‍, 19 ജനുവരി 2015 (09:16 IST)
നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണില്‍ നിന്ന് ബോക്കോ ഹറാം ഭീകരര്‍ 80 പേരെ തട്ടിക്കൊണ്ടുപോയി. 30 സ്ത്രീകളെയും 50 കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയത്.
വടക്കന്‍ കാമറൂണില്‍ നടത്തിയ ആക്രമണത്തില്‍ ചിലരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ടൗറൗ പ്രദേശത്തെ രണ്ട് ഗ്രാമങ്ങള്‍ക്ക് തീവെച്ചശേഷമായിരുന്ന തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് പറഞ്ഞു. കാമറൂണിന്റെ നൈജീരിയ അതിര്‍ത്തി കാക്കാന്‍ അയല്‍ രാജ്യമായ ഛാഡില്‍ നിന്ന് ഒരുസംഘം സൈന്യം എത്തിയതിന് പിന്നാലെയാണ് ആക്രമണം.
അല്‍ ക്വായിദ ആഭിമുഖ്യമുള്ള ഭീകര സംഘടനയാണ് ബോകൊ ഹറാം. നൈജീരിയന്‍ സര്‍ക്കാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനിടെയാണ് അയല്‍രാജ്യമായ കാമറൂണിനു നേരേയും ആക്രമണം നടത്തിയത്. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ നൈജീരിയയെ സഹായിച്ചതിനുള്ള പ്രതികാരമായാണ് ബോകോ ഹറാം കാമറൂണില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നു.