ബെര്‍ലിന്‍|
VISHNU N L|
Last Modified ശനി, 30 മെയ് 2015 (12:50 IST)
ലോകത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ജര്‍മ്മനി മാറി. നേരത്തെ ജപ്പാനായിരുന്നു ഏറ്റവും കുറഞ്ഞ് ജനന നിരക്കുള്ള രാജ്യം. ജപ്പാനിലെ ജനന നിരക്ക് 1000 പേര്‍ക്ക് 8.4 കുട്ടികള്‍ എന്ന നിലയിലാണ്. എന്നാല്‍ ജര്‍മ്മനിയില്‍ ഇത് 1000 പേര്‍ക്ക് 8.2 എന്ന നിലയിലാണ്. ഭാവിയില്‍ ജനന നിരക്ക് ഇനിയും കുറയുമെന്നാണ് പഠനം.
കാര്യങ്ങള്‍ ഇതേപോലെ മുന്നോട്ട് പോയാല്‍ ജര്‍മ്മനിയെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിസന്ധികളാണെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ തൊഴില്‍, സമ്പദ്‌മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കു പ്രശ്നമാണ് ജനന നിരക്ക് ഗണ്യമായി കുറയുന്നത്. ജനനനിരക്ക് കുറഞ്ഞുവരുന്നതോടെ ഭാവയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. ഇതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ തൊഴില്‍ മേഖലയില്‍ സ്ത്രീസാന്നിധ്യം നിര്‍ണായക ഘടകമാകും.
അല്ലായെങ്കില്‍ രാജ്യം സാമ്പത്തികമായി പൂര്‍ണമായും അരക്ഷിതാവസ്ഥയിലെത്തും. യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ പോര്‍ചുഗല്‍ (9.0 കുട്ടികള്‍), ഇറ്റലി(9.3 കുട്ടികള്‍) എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ . ഫ്രാന്‍സിലും ഇംഗ്ലണ്ടിലും 12.7 ആണ് ശരാശരി ജനനനിരക്ക്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ളത്. നൈജറില്‍ 1000 പേര്‍ക്ക് 50 കുട്ടികളാണ് ശരാശരി നിരക്ക്.