ബൈക്ക് സവാരി ഇനി ഒരു ത്രീഡി ഗെയിം പോലെ

സാന്‍ ഫ്രാന്‍സിസ്‌കോ| vishnu| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (14:14 IST)
ബൈക്ക് യാത്രയില്‍ ഹരമില്ലാത്തെ ചെറുപ്പക്കരുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ബൈക്ക് ഒടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നത് യാത്രാ സുഖത്തിനെ തടസപ്പെടുത്തുന്നു എന്ന് പലരും പറയാറുണ്ട്. തല മുട്ടതോട് പോലെ പൊടിയുമെന്ന് പേടികാരണമാണ് ഹെല്‍മറ്റ് വയ്ക്കുന്നത് തന്നെ. എന്നാലോ ഹെല്‍മറ്റ് വച്ചാല്‍ വശങ്ങളിലെ കാശ്ചകള്‍ കണാ‍ന്‍ പറ്റില്ലെന്നും പുറകില്‍ കൂടി വരുന്ന വാഹനങ്ങളുടെ ശബ്ദം വ്യക്തമായി കേളക്കാന്‍ സാധിക്കില്ലെന്നും പലരുടെയും പരാതിയാണ്. എന്നാല്‍ ഇനിയതെല്ലാം മറന്നേക്കും. ഇതിനെല്ലാം പരിഹാരവുമായി സ്മാര്‍ട്ട് ഹെല്‍മറ്റ് തയ്യാറായി വരുന്നു.

ഒരു ത്രീഡി ഗെയിം കളിക്കുന്നതുപോലെയുള്ള അനുഭവമക്കി മാറ്റുന്നതരത്തിലുള്ളതാണ് പുതിയ ഹെല്‍മറ്റ്. ബൈക്കോടിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള എല്ലാ നിര്‍ദേശങ്ങളും ഈ പ്രത്യേകതരം ഹെല്‍മെറ്റാണ് നല്‍കുക. വഴി പറയുന്ന ഓഡിയോ സംവിധാനവും ഹെല്‍മെറ്റിലുണ്ടാകും. കുതിപ്പിനിടയില്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ റോഡിലെ പിന്നിലുള്ള കാര്യങ്ങളും ഒപ്പിയെടുത്ത് നിങ്ങളെ അറിയിക്കും. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്‌കള്ളി കമ്പനിയാണ് സ്മാരട്ട് ഹെല്‍മറ്റുമായി വിപണിയിലെത്താന്‍ പോകുന്നത്.

ക്യാമറയും സ്‌ക്രീനും ഘടിപ്പിച്ചുള്ള ഈ പ്രത്യേകതരം ഹെല്‍മെറ്റിനെ ബ്ലൂടൂത്ത് വഴി യാത്രക്കാരന്റെ കൈവശമുള്ള സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ബാറ്ററിയുടെ ദൈര്‍ഘ്യം ഒമ്പത് മണിക്കൂറാണ്. രണ്ട് വര്‍ഷത്തെ പരിശ്രമത്തിനു ശേഷമാണ് ഹെല്‍മറ്റ് രൂപീകരിച്ചത്. റോഡിലെ പിന്നിലുള്ള കാര്യങ്ങളും അറിയാന്‍ കഴിയുന്നത് തടസ്സമില്ലാത്ത യാത്രയ്ക്ക് വഴിയൊരുക്കുമെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സ്‌കള്ളി സിഇഒ മര്‍ക്കസ് വെല്ലര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :