ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദി‌ക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (15:28 IST)
സർകാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്.

രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേകിച്ച് കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകർന്ന് തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :