അനുബന്ധ വാര്‍ത്തകള്‍
- Benjamin Netanyahu: അറസ്റ്റ് പേടിച്ച് നെതന്യാഹു; അമേരിക്കയിലേക്ക് എത്തിയത് 600 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്, കാരണം ഇതാണ്
- ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ തൊടില്ലെന്ന് മുസ്ലീം നേതാക്കളോട് ട്രംപ്, ജൂത കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് നെതന്യാഹു
- ഇറാന് നഷ്ടമെ ഉണ്ടാകു, ട്രംപുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഖമയ്നി, ഇസ്രായേലിനെതിരെ കടുപ്പിച്ച് അറബ് രാജ്യങ്ങളും
- പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്
- ഹമാസിനെ ഇല്ലാതെയാക്കി ഇസ്രായേൽ ലക്ഷ്യം കാണും, ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്ന് നെതന്യാഹു
വംശഹത്യക്ക് നേതൃത്വം നല്കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)
നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്കരിച്ചത്
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാടകീയ രംഗങ്ങള്‍. നെതന്യാഹു പ്രസംഗം തുടങ്ങുന്നതിനു മുന്‍പ് നിരവധി പ്രതിനിധികള്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി.
നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്കരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് നടപടി. ഗാസയിലെ വംശഹത്യയെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് യുദ്ധക്കുറ്റ കേസുകള്‍ നേരിടുന്നയാളാണ് നെതന്യാഹു.
അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗാസയിലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ നെതന്യാഹു തള്ളിക്കളഞ്ഞു. ഗാസയില്‍ വംശഹത്യ നടക്കുന്നെന്ന ആരോപണത്തെ തമാശയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.