ചൈന അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്ന് സൈനിക മേധാവി

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ശനി, 13 ജൂണ്‍ 2020 (13:10 IST)
ന്യൂഡ‌‌ൽഹി: ചൈനീസ് അതിർത്തിപ്രദേശത്തെ സാഹചര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്ന് ഇന്ത്യൻ കരസേനാ മേധാവി എംഎം നരവണെ. നിലവിൽ തുല്യ റാങ്കിലുള്ള കമാൻഡർമാർ തമ്മിൽ പ്രാദേശികതലത്തിലുള്ള കൂടിക്കാഴ്‌ച്ചകൾക്കൊപ്പം ചൈനയുമായി ഉന്നത തലത്തിലുള്ള ചര്‍ച്ചകളും തുടരുകയാണെന്ന് സൈനിക മേധാവി അറിയിച്ചു.

ചൈനയുമായുള്ള അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കാന്‍ താൻ ആഗ്രഹിക്കുന്നതായി കരസേനാ മേധാവിം എം എം നരവണെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.പലപ്രശ്‌നങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം ആയിട്ടുണ്ട്.തുടര്‍ന്ന് വരുന്ന ചര്‍ച്ചകളില്‍ തര്‍ക്കങ്ങളിലും ഭിന്നതകളിലും കൂടുതല്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :