ബെയ്ജിംഗ്|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (11:50 IST)
കാമുകനെ കാണാന്‍ സര്‍വകലാശാലയുടെ മതില്‍ ചാടിയ വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു. സര്‍വകലാശാലയുടെ വൈദ്യുത വേലിയുള്ള മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ജിയോ ചിന്‍(22) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ
ടി-ഷര്‍ട്ടും ഷോര്‍ട്‌സും മാത്രം ധരിച്ച് കമ്പിവേലിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ സഹപാഠികളാണ് ചിന്നിനെ കണ്‌ടെത്തിയത്. യൂണിവേഴ്‌സിറ്റിയുടെ വലിയ ഉയരമുള്ള മതിലിനു മുകളിലായിട്ടുള്ള കമ്പിവേലിയിലായിരുന്നു മൃതദേഹം.
മതിലില്‍ അള്ളിപ്പിടിച്ചുകയറി വേലിയ്ക്കിടയിലൂടെ നൂണ്ട് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചിന്നിന് ഷോക്കേല്‍ക്കുകയായിരുന്നെന്നു കരുതുന്നു.
യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ചിലര്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നാണ് മതിലിനുമുകളില്‍ കമ്പിവേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടാവുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു.