മ്യാന്‍മാര്‍|
jibin|
Last Modified വ്യാഴം, 13 നവംബര്‍ 2014 (12:08 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനം. മോഡി പ്രവര്‍ത്തിക്കുന്ന മനുഷ്യനാണെന്നാണ് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഉപമിച്ചത്.
മ്യാന്‍മാര്‍ തലസ്ഥാനമായ നയ് പി തൌവില്‍ മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒബാമയുടെ ഈ നല്ല വാക്കുകള്‍. വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.
മ്യാന്‍മാറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ യോഗത്തിനുമായി എത്തുന്ന ലോക നേതാക്കള്‍ക്കായി മ്യാന്‍മാര്‍ പ്രസിഡന്റ് തേയ്ന്‍ സെയിന്‍ നടത്തിയ വിരുന്നിനിടയിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.