നെറ്റ്ഫ്ലിക്സ് ഷോ കണ്ട് 12കാരി തൂങ്ങിമരിച്ചു, പരമ്പര നിരോധിക്കണമെന്ന് അമ്മ

നെറ്റ്ഫ്ലിക്സ്, ടിവി, പരമ്പര, ആത്മഹത്യ, ജെസീക്ക, Jessica, Netflix, TV, Series, 13 Reasons
ലണ്ടന്‍| Last Modified തിങ്കള്‍, 6 മെയ് 2019 (18:09 IST)
നെറ്റ്ഫ്ലിക്സിലെ 13 റീസണ്‍സ് എന്ന സീരീസ് നിരോധിക്കണമെന്ന് യുവതിയായ വീട്ടമ്മയുടെ ആവശ്യം. തന്‍റെ മകള്‍ ചെയ്യാനുള്ള കാരണം ആ പരമ്പരയാണെന്നും യുവതി ആരോപിക്കുന്നു.

13 റീസണ്‍സ് എന്ന കണ്ടിട്ടാണ് തന്‍റെ 12കാരിയായ മകള്‍ സ്കാറ്റേഴ്സണ്‍ ജീവിതം അവസാനിപ്പിച്ചതെന്നാണ് ജെസീക്കയുടെ അമ്മ റേച്ചല്‍ പറയുന്നത്. ഷോ കണ്ടതിന് ശേഷം താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടാണ് ജെസീക്ക ജീവനൊടുക്കിയത്.

13 റീസണ്‍സ് കണ്ടതിന് ശേഷം ജെസീക്കയും കൂട്ടുകാരും ആ ഷോയെപ്പറ്റി ചാറ്റിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്തുകൊണ്ട് താന്‍ മരിക്കണം എന്നുള്ളതിന്‍റെ ആറ്‌ കാരണങ്ങള്‍ ജെസീക്ക എഴുതുകയും ചെയ്തു. അതിന് ശേഷം അവള്‍ തൂങ്ങിമരിക്കുകയായിരുന്നു.

ആ‍ത്മഹത്യയ്ക്കെതിരെയുള്ള ബോധവത്കരണമാണ് 13 റീസണ്‍സ് എന്ന പരമ്പരകൊണ്ട് ലക്‍ഷ്യമിടുന്നതെങ്കിലും കുട്ടികളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ആ പരിപാടി ചെയ്യുന്നതെന്നാണ് റേച്ചലിന്‍റെ ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :