പത്ത് ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍, വല്ലാത്ത ബുദ്ധിമുട്ട്; ബ്രസീല്‍ പ്രസിഡന്റ് ആശുപത്രിയില്‍

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (08:37 IST)

ഇക്കിള്‍ അത്ര സുഖമുള്ള അവസ്ഥയല്ല. സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നും. വലിയ അസ്വസ്ഥതയായിരിക്കും പിന്നീട്. ധാരാളം വെള്ളം കുടിയ്ക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഇക്കിള്‍ ഒഴിവാക്കാന്‍ ഇല്ല. എന്നാല്‍, പത്ത് ദിവസം തുടര്‍ച്ചയായി ഇക്കിള്‍ വരുന്നത് ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു അവസ്ഥ നേരിടുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. പത്ത് ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍ കാരണം കഷ്ടപ്പെടുകയാണ് ബൊല്‍സൊനാരോ. അദ്ദേഹം ഇപ്പോള്‍ സാവോ പോളോടിലെ ആശുപത്രിയിലാണ്. കുടലിലെ തടസ്സമാണ് ഇക്കിളിനു കാരണമെന്ന അനുമാനത്തില്‍ ശസ്ത്രക്രിയ പരിഗണനയിലുണ്ട്. എന്നാല്‍, ഉടന്‍ ശസ്ത്രക്രിയ നടത്തിയേക്കില്ല. 66 കാരനായ ബൊല്‍സൊനാരോയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :