ലാഗോസ്|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (09:21 IST)
നൈജീരിയയിലെ ലാഗോസിനടുത്തുള്ള ഇകേതണ്‍ പ്രദേശത്ത് പള്ളിയുടെ അതിഥിമന്ദിരം തകര്‍ന്ന് 44 പേര്‍ മരിച്ചു. 124 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി.
നൈജീരിയയില്‍ ഏറെ അനുയായികളുള്ള സുവിശേഷ പ്രാസംഗികന്‍ ടി ബി ജോഷ്വയുടെ സിനഗോഗ് ചര്‍ച്ച് സമുച്ചയത്തിലെ വിദേശികള്‍ താമസിക്കുന്ന രണ്ടുനില അതിഥി മന്ദിരമാണ് തകര്‍ന്നത്. വിപുലീകരണത്തിന്റെ ഭാഗമായി കെട്ടിടത്തില്‍ പണി നടക്കുന്നതിനിടെയാണ് തകര്‍ന്നത്.
നൈജീരിയയിലെ സ്വയം പ്രഖ്യാപിത പ്രവാചകനായാണ് ടി ബി ജോഷ്വ അറിയപ്പെടുന്നത്. രോഗശാന്തി ശുശ്രൂഷയിലൂടെയും ഭാവി പ്രവചനത്തിലൂടെയുമാണ് ജോഷ്വാ നൈജീരിയയിലെ ജനങ്ങള്‍ക്കിടെയില്‍
സ്വാധീനശക്തിയായി വളര്‍ന്നത്.