വാഷിംഗ്ടണ്‍|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (13:37 IST)
ക്ഷുദ്ര ഗ്രഹം ഭൂമിയില്‍ പതിച്ച് മനുഷ്യവംശം ഇല്ലാതായേക്കുമെന്ന് ഗവേഷകര്‍. 1950 ഡിഎ എന്ന് പേരിട്ടിക്കുന്ന ക്ഷുദ്രഗ്രഹമാണ് ഭൂമിയോടടുക്കുന്നത്.2880 മാര്‍ച്ചോടെ ക്ഷുദ്ര ഗ്രഹം പതിച്ച് മനുഷ്യവംശം ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍.
1950 ഡിഎ എന്ന് പേരിട്ടിക്കുന്ന ക്ഷുദ്രഗ്രഹമാണ് 2880 മാര്‍ച്ചോടെ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ്
നോക്‌സ്‌വില്ലയിലെ ടെന്നിസി യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 0.3 ശതമാനം സാധ്യതയാണ് ഗവേഷകര്‍ പറയുന്നത്.മണിക്കൂറില്‍ 38000 കിലോമീറ്റര്‍ വേഗത്തിലാവും ചെറുഗ്രഹം ഭൂമിയില്‍ പതിക്കുകയെന്നും ഇത് ഭൂമിയില്‍ പതിക്കുമ്പോള്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിന്റെ മുപ്പത് മടങ്ങ് ശക്തിയുള്ള സ്‌ഫോടനമാവും നടക്കുകയെന്നും ഗവേഷകര്‍ പറയുന്നു.
സാധാരണ വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങള്‍ ചിതറിപ്പോകുകയാണ് പതിവ് എന്നാല്‍ 1950 ഡി.എ ചിതറിപ്പോകുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.