aparna|
Last Modified ബുധന്‍, 5 ജൂലൈ 2017 (11:52 IST)
നഴ്സുമാരെ മാലാഖമാര്‍ എന്നു വിളിക്കുന്നത് പോലെ കന്യാസ്ത്രീകളെ യേശുവിന്റെ മണവാട്ടികള്‍ എന്നാണ് പറയുക. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും അങ്ങനെ തന്നെയാണ്. ഇവര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നാണ് സഭയുടെ നിയമം. എന്നാല്‍, ഇപ്പോഴിതാ യേശുവിനെ വിവാഹം ചെയ്ത മൂന്ന് സ്ത്രീകളുടെ കഥ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
അമേരിക്കയിലാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. അമേരിക്കയിലെ ഡെട്രോയിറ്റില്‍ കഴിഞ്ഞയാഴ്ചയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. പ്ലൈമോത്ത് സ്വദേശിനിയായ ലോറ മലാഷാങ്കോ, നോര്‍ത്ത്‌വിലേ സ്വദേശിനി കരേന്‍ ഇര്‍വിന്‍, ഡീബോണ്‍ ഹൈറ്റ്‌സിലെ തെരേസ ജോര്‍ദാന്‍ എന്നിവരെയാണ് യേശുവിന് കല്യാണം കഴിച്ചുകൊടുത്തതെന്ന് യുഎസഎ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
യേശുവിനോടുള്ള സ്‌നേഹമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും കന്യാസ്ത്രികളെ പോലെ ഇവര്‍ സഭയെ സേവിക്കേണ്ടതില്ലെന്നും അവരുടെ ജോലിയും കുടുംബവുമായി മുന്നോട്ടുപോകാമെന്നും സഭ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വര്‍ഷങ്ങളായുള്ള ഒരുക്കത്തിന് ശേഷമാണ് യുവതികള്‍ യേശുവിനെ വിവാഹം ചെയ്തത്. ഇത്തരത്തില്‍ യേശുവിന് വിവാഹം ചെയ്തുകൊടുത്ത 250 സ്ത്രീകള്‍ അമേരിക്കയിലും 4,000 സ്ത്രീകള്‍ ലോകമെമ്പാടും ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒരിക്കലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത സ്ത്രീകള്‍ക്ക് തങ്ങളെ യേശുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരാമെന്ന് ഡയോസിയാന്‍ ബിഷപ്പുമാര്‍ പറയുന്നു.