ലണ്ടന്‍|
VISHNU.NL|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (15:35 IST)
കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ ഭാവിയില്‍ മാനവ രാശിക്ക് വലിയ ഭീഷണിയാകുമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ലണ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.
ജൈവിക ബുദ്ധി പരിണാമത്തിന്‍െറ വേഗം വളരെ കുറവാണ്. അതിനേക്കാള്‍ വേഗത്തിലാണ് കൃത്രിമ ബുദ്ധി വികസിക്കുന്നത്. പൂര്‍ണ തോതില്‍ കൃത്രിമ ബുദ്ധി വികസിക്കുന്നത് മനുഷ്യ വംശത്തിന്‍െറ ബുദ്ധിയെ മറികടക്കുന്നതാകും. അപ്പോള്‍ കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടാകും. അത് മനുഷ്യ വംശത്തിന് ഭീഷണിയാകുന്ന സ്ഥിതിയുണ്ടാകും. അദ്ദേഹം പറഞ്ഞു.
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് പൂര്‍ണ പക്ഷാഘാതം ബാധിച്ച സ്റ്റീഫന്‍ ഹോക്കിങ് കമ്പ്യൂട്ടറിന്‍െറ സഹായത്തോടെയാണ് സംസാരിക്കുന്നത്. എന്നാല്‍, ഈ സംവിധാനം ഉപയോഗിച്ച് തനിക്ക് പൂര്‍ണമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ കൂടുതല്‍ വേഗത്തില്‍ ടൈപ് ചെയ്യാനും ഇ മെയില്‍ അയക്കാനും പുതിയ സാങ്കേതി ക വിദ്യ ഇന്‍്റല്‍ വികസിപ്പിച്ചതായും സ്റ്റീഫന്‍ ഹോക്കിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.