യേശുക്രിസ്തു അത്ഭുതം പ്രവർത്തിച്ച ദേവാലയം ആക്രമിച്ച സംഭവത്തില്‍ അറസ്‌റ്റ്

ദേവാലയ ആക്രമണം , പ്രതികള്‍ അറസ്‌റ്റില്‍ , ദേവാലയം
ജറുസലേം| jibin| Last Modified തിങ്കള്‍, 13 ജൂലൈ 2015 (10:07 IST)
അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശുക്രിസ്തു അയ്യായിരം പേരെ ഊ‌ട്ടി അത്ഭുതം പ്രവർത്തിച്ച ദേവാലയം ആക്രമിച്ച കേസിൽ പ്രതികളെന്നു സംശയിക്കുന്നവർ അറസ്റ്റിലായി. എത്രപേരെ അറസ്റ്റ് ചെയ്തുവെന്നതു പുറത്തുവിട്ടിട്ടില്ല. ആദ്യഘ‌ട്ടത്തിൽ പ്രായപൂർത്തിയാകാത്ത പതിനാറോളം പേരെ ചോദ്യം ചെയ്‌തിരുന്നു. ഇവരില്‍ നിന്നാണ് കുറ്റവാളികളെ കണ്ടെത്തിയെതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസമാണ് ലോകപ്രശസ്‌തമായ ദേവാലയത്തില്‍ ആക്രമവും തീ വെപ്പും നടന്നത്. ദേവാലയം അടിച്ച് തകര്‍ത്തശേഷം തീ വെക്കുകയായിരുന്നു. തീ പിടുത്തത്തില്‍ സെമിനാരിയു‌‌ടെ അകവും മേൽക്കൂരയും തകർന്നു. ബൈബിളുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ചാരം മാത്രമാണ് അവശേഷിച്ചത്.

കേസന്വേഷണത്തിന്റെ ആദ്യഘ‌ട്ടത്തിൽ പ്രായപൂർത്തിയാകാത്ത 16 ജൂതരെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചിരുന്നു. ഇവരില്‍ നിന്നാണ് ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെ പിടികൂടിയത്. ദേവാലായത്തിന്റെ മതിലിൽ വിഗ്രഹങ്ങളുടെ തലയറുക്കുമെന്ന് ഹീബ്രുവിൽ എഴുതിവച്ചിരുന്നു.

വെസ്റ്റ്ബാങ്കിൽ സ്ഥിരതാമസമാക്കിയ ജൂതന്മാരുടെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇസ്രയേൽ പൊലീസ് യൂണിറ്റാണ് ദേവാലയ ആക്രമണക്കേസ് അന്വേഷിക്കുന്നത്. ബെനെഡിക്റ്റിൻ സന്യാസിമാരാണ് ചർച്ച് ഓഫ് മൾട്ടിപ്ലിക്കേഷൻ (അത്ഭുതപ്രവൃത്തി നടന്ന സ്ഥലത്തെ ദേവാലയം) നോക്കിനടത്തുന്നത്. തീ പിടുത്തത്തില്‍ ഈ ഭാഗത്ത് കൂടുതല്‍ വസ്തുക്കള്‍ നശിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :