കോണ്ടം ധൈര്യമായി ഉപേക്ഷിക്കൂ, എച്ച്ഐവി നിങ്ങളെ തൊടില്ല - ഗവേഷകര്‍ പുതിയ കണ്ടെത്തലില്‍!

ആറു മാസം മുമ്പ് മുതല്‍ ആന്റിറിട്രോവിറല്‍ തെറാപ്പി ചെയ്യാന്‍ തുടങ്ങണം

sex life and condum using , HIV , sex , lovers, ലൈംഗിക ബന്ധം , സെക്‍സ് , എച്ച് ഐ വി , ആന്റിറിട്രോവിറല്‍ തെറാപ്പി
ന്യൂയോര്‍ക്ക്| jibin| Last Modified വ്യാഴം, 14 ജൂലൈ 2016 (16:11 IST)
ആന്റിറിട്രോവിറല്‍ തെറാപ്പി ദമ്പതികള്‍ക്കിടയില്‍ എയ്‌ഡ്‌സ് രോഗം പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍. ഈ തെറാപ്പി ചെയ്യുന്നവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പേടിക്കേണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അച്ചടിച്ചുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

എച്ച് ഐ വി പകരാതിരിക്കണമെങ്കില്‍ പങ്കാളികളില്‍ ഒരാള്‍ ആറു മാസം മുമ്പ് മുതല്‍ ആന്റിറിട്രോവിറല്‍ തെറാപ്പി ചെയ്യാന്‍ തുടങ്ങണമെന്നും ഇതിന് ശേഷം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നും ഗവേഷകര്‍ പറയുന്നു. അല്ലാത്ത പക്ഷം വിപരീതമായ ഫലമാകും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ പഠനവും ഗവേഷണവും ആവശ്യമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

900 ദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ആന്റിറിട്രോവിറല്‍ തെറാപ്പിയെക്കുറിച്ച് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഒരു വര്‍ഷത്തിലധികം നീണ്ട പഠനവും ഗവേഷണവുമാണ് ഇവരില്‍ നടത്തിയത്. ഇവരുടെ ജീവിത രീതിയും ലൈംഗിക താല്‍പ്പര്യങ്ങളും പഠനത്തിന് വിഷയമായി. പഠനത്തിന് വിധേയമാക്കിയവരില്‍ പതിനൊന്ന് പേര്‍ക്ക് എച്ച് ഐ വി ബാധ ഇല്ലാത്തവരും പത്തു പേര്‍ പുരുഷ ലൈംഗികാനുരാഗികളുമായിരുന്നു.

അതേസമയം, ഈ കണ്ടെത്തലില്‍ എത്രത്തോളം വിജയകരമായവ ഉണ്ടെന്ന് വ്യക്തമാക്കുന്നതിന് ഗവേഷകര്‍ക്ക് സാധ്യമായിട്ടില്ല. എയ്‌ഡ്‌സ് രോഗത്തിന് ശക്തമായ പ്രതിവിധികള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ആന്റിറിട്രോവിറല്‍ തെറാപ്പി വിജയകരമാണെന്ന് ഉറപ്പിച്ചു പറയുന്നതിനും ഇവര്‍ക്ക് സാധ്യമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :