അബുജ|
jibin|
Last Updated:
ചൊവ്വ, 16 ഫെബ്രുവരി 2016 (18:30 IST)
ആഫ്രിക്കന്‍ രാജ്യങ്ങളിലെ അന്ധവിശ്വാസങ്ങളുടെ നേര്‍ക്കാഴ്‌ചയായി പുതിയ വാര്‍ത്തയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സാത്താനാണെന്നും ദുര്‍മന്ത്രവാദിയുമാണെന്ന് ആരോപിച്ച് നൈജീരിയന്‍ കുടുംബം മരിക്കാന്‍ വിട്ട രണ്ടുവയസുകാരന്റെ വാര്‍ത്തയും ചിത്രവും പുറത്തുവിട്ട ഡാനിഷ് ജീവകാരുണ്യപ്രവര്‍ത്തക അഞ്‌ജാ റിംഗ്രന്‍ ലോവനാണ് മനുഷ്യമനസിനെ മരവിപ്പിക്കുന്ന സംഭവം പുറത്തുവിട്ടത്.
സാത്താന്റെ കുഞ്ഞാണെന്ന് പറഞ്ഞായിരുന്നു രണ്ടുവയസുകാരനായ ഹോപിനെ മാതാപിതാക്കളും ബന്ധുക്കളും മരിക്കാനായി വീട്ടില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ എട്ട്മാസമായി ഗ്രാമത്തിലൂടെ അലയുകയായിരുന്നു ഇവന്‍. ഭക്ഷണമില്ലാതെ മെല്ലിച്ച് പുഴുവരിച്ച നിലയില്‍ നഗ്നനായി തെരുവിലൂടെ അലഞ്ഞു തിരിയുന്ന ഹോപിന് ടൂറിസ്‌റ്റുകളായി എത്തുന്നവര്‍ എറിഞ്ഞു നല്‍കുന്ന ബിസ്‌കറ്റും റൊട്ടിയുമായിരുന്നു ഭക്ഷണം. മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടിരിക്കുന്നതിനാല്‍ സമീപവാസികളാരും ഭക്ഷണം നല്‍കിയിരുന്നില്ല. വല്ലപ്പോഴും മാത്രയിരുന്നു ടൂറിസ്‌റ്റുകള്‍ എത്തുന്നതും ഭക്ഷണം നല്‍കുന്നതും. ഈ സമയം പുല്ലായിരുന്നു ഭക്ഷണം
ഈ സമയത്തായിരുന്നു മരിക്കാറായ ഹോപിനെ അഞ്‌ജാ റിംഗ്രന്‍ ലോവന്‍ കാണുന്നത്. തുടര്‍ന്ന് അവന് ഭക്ഷണവും വെള്ളവും നല്‍കുകയും ഹോപിന്റെ കഥ അറിയുകയുമായിരുന്നു. പിന്നീടിവര്‍ അവനെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹോപ്പിന്റെ വയറ്റില്‍ നിന്ന് വിരകള്‍ നീക്കം ചെയ്യുകയും കൂടുതല്‍ അരുണ രക്താണുക്കള്‍ ശരീരത്തില്‍ വേണ്ടതിനാല്‍ രക്തം മാറ്റുകയും ചെയ്യുകയുമായിരുന്നു. ഇതോടെ പതിയെ ജീവിതത്തിലേക്ക് ഹോപ് തിരികെയെത്തുകയായിരുന്നു.
ഹോപിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ലോവന്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഇപ്പോള്‍ ഹോപിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവന്‍ സ്വയം ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. അവന്‍ ചിരിക്കാന്‍ തുടങ്ങിയതായും തന്റെ മകനോടൊപ്പം കളിക്കാന്‍ തുടങ്ങിയതായി ലോവന്‍ വ്യക്തമാക്കി.
ലോവന്റെ സഹായാഭ്യര്‍ത്ഥന എല്ലാവരും ശ്രദ്ധിച്ചതോടെ ലോകമെമ്പാടും നിന്നായി രണ്ട് ദിവസം കൊണ്ട് ഇവര്‍ക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായമെത്തി. ഈ പണം കൊണ്ട് ഇവന്‍ നല്‍കാവുന്നതിന്റെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പീഡനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും അവരുടെ പരിചരണങ്ങള്‍ക്കുമായി ഒരു ക്ലിനിക് കൂടി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവര്‍ പങ്ക് വയ്ക്കുന്നു.