അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് വധഭീഷണി

ശ്രീനു എസ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (11:52 IST)
അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് വധഭീഷണി. സിആര്‍പിഎഫിന്റെ മുംബൈ ആസ്ഥാനത്താണ് സന്ദേശം ലഭിച്ചത്. ഇരുവരെയും വധിക്കാന്‍ 11 ചാവേറുകള്‍ തയ്യാറെടുത്തതായി സന്ദേശത്തിലൂണ്ട്. സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമായിട്ടില്ല.

സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്തുമെന്നും സന്ദേശം ലഭിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കാണ് സന്ദേശം ലഭിച്ചിരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :