ഐഎസിന്റെ രാസായുധ നിർമാണശാലയിൽ യുഎസ് ബോംബ് വർഷിച്ചു - വീഡിയോ

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ രാസായുധ നിർമാണശാലയിൽ യുഎസ് ബോംബിട്ടു.

Bomb, US, ISIS, Chemical Weapons Plant ന്യൂയോർക്ക്, യുഎസ്, ഇസ്‌ലാമിക് സ്റ്റേറ്റ്, ബോംബ്
ന്യൂയോർക്ക്| സജിത്ത്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (15:03 IST)
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ രാസായുധ നിർമാണശാലയിൽ യുഎസ് ബോംബിട്ടു. ഇറാഖിലെ ​മൊസൂളിലെ ഐ എസിന്റെ രാസായുധ നിർമാണ ശാലയിലാണ് യു എസ് വ്യോമാക്രമണം നടത്തിയത്. യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് കമാൻഡർ ലഫ്.ജനറൽ ജഫ്റി ഹാറിജിയനാണ് ഇക്കാര്യം അറിയിച്ചത്.

12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് രാസായുധ നിർമാണശാലയിലെ 50 ഇടങ്ങളിള്‍ യു എസ് ബോംബ് വർഷിച്ചത്. തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നും എത്രത്തോളം നാശനഷ്ടം വരുത്തിയെന്നും​ വ്യക്​തമല്ലെന്നും ജഫ്റി പറഞ്ഞു. ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി ഐ എസ് ഭീകരവാദികൾ കയ്യടക്കുകയും തുടര്‍ന്ന് രാസായുധ നിർമാണശാലയാക്കി മാറ്റുകയുമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :