സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (09:13 IST)
അമേരിക്കയില്‍ പിറന്നാളാഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ അലബാമയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 20ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല.