രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി അമേരിക്ക

ശ്രീനു എസ്| Last Modified വ്യാഴം, 29 ജൂലൈ 2021 (11:22 IST)
രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി അമേരിക്ക. കഴിഞ്ഞ മെയ് മാസത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ മാസ്‌ക് വയ്‌ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

നിലവില്‍ എറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. കഴിഞ്ഞ ദിവസം 84,534 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :