അമേരിക്ക|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (13:36 IST)
അമേരിക്കയില്‍ പരസ്യമായി പ്രസവിക്കുന്ന റിയാലിറ്റി ഷോ ഒരുക്കുന്നു. ഇതിന് തയ്യാറുള്ള യുവതികളില്‍ നിന്നും അമേരിക്കന്‍ ചാനലായ ലൈഫ് ടൈം അപേക്ഷ ക്ഷണിച്ചിരിക്കുന്നു. എന്നാല്‍ പ്രസവം തികച്ചും വ്യത്യസ്തമായിരിക്കും.
കാട്ടില്‍ വൈദ്യസഹായമില്ലാതെ പ്രസവിക്കാന്‍ തയ്യാറുള്ളവരില്‍ നിന്നാണ് ചാനല്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡോക്‌ടറുടെ സഹായം
ഉണ്ടാവില്ലെന്ന് ചാനല്‍ പറയുന്നുണ്ട്. ചാനല്‍ ക്യാമറാമാനും മറ്റ് അംഗങ്ങളും ഉണ്ടാകും. എന്നാല്‍ ഭാര്യക്കൊപ്പം ഭര്‍ത്താവിനും കാട്ടില്‍കഴിയാവുന്നതാണ്. കടിഞ്ഞൂല്‍ പ്രസവത്തിന് തയ്യാറുള്ളവര്‍ അപേക്ഷിക്കേണ്ട എന്നും ചാനല്‍ പറയുന്നുണ്ട്.
അതേസമയം റിയാലിറ്റി ഷോയ്‌ക്ക് എതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ വെച്ചു പന്താടുന്ന ഷോയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ അമ്മക്കും കുഞ്ഞിനും തങ്ങള്‍ പരമാവധി സുരക്ഷ ഉറപ്പാക്കുമെന്നാണ് ചാനല്‍ അധികൃതരുടെ വാദം. ഡോക്‌ടറുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാന്‍ ആവശ്യമായ പരിശീലനവും മുന്നൊരുക്കങ്ങളും ഇവര്‍ക്ക് നല്‍കുമെന്നും ചാനല്‍ അധികൃതര്‍ പറയുന്നു.