വാഷിംഗ്ടണ്‍/സിറിയ|
jibin|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (08:47 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ രാസായുധം പ്രയോഗിച്ചതായി
അമേരിക്കന്‍ ആരോഗ്യ സംഘടനയായ എംഎസ്എഫ്. വടക്കന്‍ സിറിയയിലെ മരെയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐഎസ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്കെതിരേ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിക്കുകയായിരുന്നു. സള്‍ഫര്‍ മസ്‌റ്റാര്‍ഡ് എന്ന അടങ്ങിയ മോട്ടോര്‍ ഷെല്ലുകള്‍ ഐഎസ് പ്രയോഗിക്കുകയായിരുന്നു. ഐഎസ് ആക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സച്ചതില്‍ നിന്നാണ് രാസായുധം പ്രയോഗിച്ചതായി വ്യക്തമായത്. മോട്ടോര്‍ ഷെല്‍ പ്രയോഗത്തില്‍ ആളുകള്‍ക്കു പൊള്ളലേല്‍ക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, കുര്‍ദുകള്‍ക്കെതിരേ രാസായുധം പ്രയോഗിച്ച ഐഎസ് നടപടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പെന്റഗണ്‍ അറിയിച്ചു.
ഐഎസ് ആക്രമണത്തില്‍ പരുക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണ് രാസായുധപ്രയോഗം നടത്തിയതായി തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ പരുക്കേറ്റവരെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചു.