ബാഗ്ദാദ്‍|
VISHNU.NL|
Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (14:44 IST)
വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള അമര്‍ലി നഗരത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. 15,000 ത്തോളം പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.
ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വ്യോമാക്രമണത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. രണ്ടു മാസത്തിലേറെയായി ഐ എസ് വിമതര്‍ അമര്‍ലി നഗരം വളഞ്ഞിരിക്കുകയാണ്.
വ്യോമാക്രമണത്തിനു പിന്നാലെ തൊട്ടുപിന്നാലെ അമര്‍ലിയില്‍ കുടുങ്ങിക്കിടക്കുന്ന ഷിയ തുര്‍ക്‌മെന്‍ വിഭാഗക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ വിമാനങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വിമാനങ്ങളാണ് അമര്‍ലിയിലുള്ള സാധാരണക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.