എയിഡ്സിന്റെ പിറവി കോംഗോയില്‍, വളര്‍ത്തിയത് ബെല്‍ജിയം!

എയിഡ്സ്, എച്ച്‌ഐവി, കോംഗോ, ബെല്‍ജിയം
ന്യൂയോര്‍ക്ക്| VISHNU.NL| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (14:09 IST)
ലോകത്ത് മനുഷ്യ രാശിക്ക് ഇന്നേവരെ പിടിതരാതെ വിനാശം വിതയ്ക്കുന്ന എയിഡ്സ് രോഗത്തിന്റെ ഉത്ഭവം കോംഗോയില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ആള്‍ക്കുരങ്ങുകളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്ന് വിഭിന്ന എച്ച്‌ഐവി വൈറസുകളില്‍ എച്ച്‌ഐവി-1 ഗ്രൂപ്പ്‌ എം എന്ന ഇനമാണ് എയിഡ്സിനു കാരണമാകുന്നത്. ഇത് സംബന്ധിച്ച് നിരവധി തെളിവുകള്‍ ശാസ്ത്രലോകത്തിലുണ്ട്.

എന്നാല്‍ ഇതിന്റെ പിറവി എവിടെയാണെന്ന് ഇപ്പോഴാണ് വെളിപ്പെട്ടത്. എയ്‌ഡ്സിന്റെ ഉറവിടം ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക്‌ റിപ്പബ്‌ളിക്‌ ഓഫ്‌ കോംഗോ ആണെന്ന്‌ കണ്ടെത്തിയത് ഓക്‌സ്ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെയും ബല്‍ജിയതതിലെ ലൂവന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ്‌. ഇവരുടെ അഭിപ്രായ പ്രകാരം 1920 ന്റെ തുടക്കത്തിലാണ് ഈ രോഗം ആരംഭിച്ചത്.

എന്നാല്‍ അന്നത്തെ കൊളോണിയല്‍ കാലഘട്ടത്തില്‍ കോംഗോ ആഫ്രിക്കന്‍ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു. അതിനാല്‍ ജല, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ വഴി 1930 നും 1950 നും ഇടയില്‍ കോംഗോയില്‍ നിന്നും രോഗം മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും കടന്നുപോയി.

എന്നാല്‍ ഈ രോഗം പരക്കാന്‍ കാരണം ബെല്‍ജിയമായിരുന്നു. അക്കാലത്ത് ബെല്‍ജിയത്തിനെ കോളനിയായിരുന്നു കോംഗൊ. ബല്‍ജിയന്‍ കൊളോണിയല്‍ നിയമത്തിന്‌ കീഴില്‍ റെയില്‍വേ ലിങ്കുകളും ലൈംഗിക സ്വഭാവത്തില്‍ വന്ന മാറ്റങ്ങളും കോംഗോയില്‍ ഉടനീളം രോഗം വ്യാപിക്കാന്‍ കാരണമായി. ഇന്ന് ലോകത്തെമ്പാടുമായി 75 ദശലക്ഷം ആളുകള്‍ക്ക് ഈ രോഗം ദുരിതം വിതച്ചിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :