ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ജൂലൈ 2022 (12:49 IST)
ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് സംഭവം നടന്നത്. കാബൂളിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഷ്പജീസ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.

കാണികള്‍ക്കിടയിലാണ് ബോംബ് പൊട്ടിയത്. പാമിര്‍ സല്‍മിയും ബന്ദേ അമീര്‍ ഡ്രാഗണ്‍സും തമ്മിലായിരുന്നു മത്സരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :