അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം ബോംബ് സ്ഫോടനം; മൂന്ന് അഫ്‌ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍| JOYS JOY| Last Modified ബുധന്‍, 13 ജനുവരി 2016 (11:44 IST)
അഫ്‌ഗാനിസ്ഥാനിലെ കിഴക്കന്‍ നഗരമായ ജലലബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് സമീപത്തായി പത്തു ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ഇന്ത്യന്‍ കോണ്‍സുലേറ്റിനു 200 മീറ്റര്‍ അടുത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, ജനുവരി മൂന്നിന് ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യമാണെന്ന് അഫ്‌ഗാനിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :