അര്‍ജന്റീന|
Last Modified വെള്ളി, 14 നവംബര്‍ 2014 (19:15 IST)
പോപ് താരം ജസ്റ്റിന്‍ ബീബറിനെതിരേ കോടതിയുടെ വക്കീല്‍ നോട്ടീസ്. കഴിഞ്ഞ വര്‍ഷം ബ്യൂനിസ് ഐറിസില്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു എന്ന കേസിലാണ് അര്‍ജന്റീനന്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ട് മാസത്തിനുള്ളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് ബീബറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ താരത്തിന്റെ അംഗരക്ഷകന്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഡീഗോ പോസ എന്ന ഫോട്ടോഗ്രാഫറാണ് പരാതി നല്‍കിയത്.
കോടതിയില്‍ ഹാജരായില്ലെങ്കില്‍ ബീബറിനെ തടവിലാക്കുമെന്നാണ് സൂചന. അതേസമയം, സംഭവത്തെ കുറിച്ച് ജസ്റ്റിന്‍ ബീബര്‍ പ്രതികരിച്ചിട്ടില്ല.