അങ്കാറ|
സജിത്ത്|
Last Modified ശനി, 16 ജൂലൈ 2016 (07:19 IST)
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി സൈനിക വിഭാഗം അവകാശപ്പെട്ടു. ജനാധിപത്യവും മനുഷ്യാവകാശവും നിലനിര്‍ത്താന്‍ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന പ്രസ്താവന പുറത്തു വന്നിട്ടുണ്ട്. അങ്കാറയിൽ സൈനീക ഹെലികോപ്ടറിൽ നിന്ന് വെടിവയ്പുണ്ടായതയായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളങ്ങളെല്ലാം സൈന്യം അടച്ചു കഴിഞ്ഞു. രാജ്യത്തെ ഇന്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു.
എന്നാല്‍, ഒരു ചെറിയ ന്യൂനപക്ഷം നടത്തിയ പ്രക്ഷോഭം രാജ്യം അതിജീവിക്കുമെന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇസ്തംബൂളില്‍ തിരിച്ചത്തെിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പ്രധാനമബ്രിനാലി ഇല്‍ദിറിം അറിയിച്ചു.
അങ്കാരയിലെ പോലീസ് സ്‌പെഷല്‍ ഫോഴ്‌സ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ 17 തുര്‍ക്കി പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് മുന്‍പില്‍ തടിച്ചുകൂടിയതായും ഇവര്‍ക്ക് നേരെ സൈന്യം വെടിവെപ്പ് നടത്തിയതായും സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.