വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കൊളംബിയക്കാരിയായ 82കാരി ഡോക്ടറുടെ അരികില്‍ എത്തിയത്. ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. പരിശോധനാ ഫലം വന്നപ്പോഴാണ് വൃദ്ധയുടെ വയറ്റില്‍ ഭ്രുണം ആണെന്ന് വ്യക്തമായത്.
അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ കാണാറുള്ളൂ. ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന ഭ്രുണം ഉറഞ്ഞ് കട്ടിയാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വൈദ്യശാസ്ത്രത്തില്‍ വിശദീകരിക്കുന്നു. ‘സ്റ്റോണ്‍ ബേബി’ എന്നാണ് ഇതിന്റെ പേര്. ലോകത്ത് ഇത്തരത്തില്‍ 300ല്‍ താഴെ കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2009ല്‍ 92 വയസ്സുള്ള ചൈനാക്കാരിയുടെ വയറ്റില്‍ 60 വര്‍ഷം പ്രായമുള്ള ഭ്രുണം കണ്ടെത്തിയിരുന്നു.
ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഭാഗ്യവശാല്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും.
കൊളംബിയക്കാരിയായ സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി ഭൂണം നീക്കം ചെയ്തു.