അഭിറാം മനോഹർ|
Last Modified ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (11:45 IST)
അഫ്‌ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ശീറിൽ 600ലധികം
താലിബാൻ തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന.1000ത്തിലധികം താലിബാന്‍ തീവ്രവാദികള്‍ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തതായും പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ട്വീറ്റ് ചെയ്‌തു.
അതേസമയം പ്രദേശത്ത് കുഴിബോംബുകൾ ഉള്ളതിനാൽ പാഞ്ച്‌ശീർ പ്രതിരോധസേനയ്ക്കെതിരായ താലിബാൻ ആക്രമണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്.കൊല്ലപ്പെട്ട മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെയും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സലെയുടെയും നേതൃത്വത്തിലുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ശീര്‍. രാജ്യം പിടിച്ചെടുത്തിട്ടും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല.