കൊറോണയ്ക്ക് കാരണം 5G യെന്ന് വ്യാജ പ്രചരണം, ടവറുകൾക്ക് തീയിട്ടു, അപകടകരമായ വിഡ്ഡിത്തമെന്ന് മന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 5 ഏപ്രില്‍ 2020 (10:50 IST)
ലണ്ടൻ: വ്യാപനത്തിന് കാരണം മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ ടവറുകളാണ് എന്ന് വ്യാജ പ്രചരണം. ഇതേതുടർന്ന് യുകെയിലെ നിരവധി ടെലികമ്മ്യുണിക്കേഷൻ ടവറുകൾ ആളുകൾ അഗ്നിയ്ക്ക് ഇരയാക്കി. ഈ വ്യാജ പ്രചരണം അപകടകരമയ വിഡ്ഡിത്തമാണ് എന്നാണ് യുകെ പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക് യുട്യുബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് 5G ടവറുകളാണ് കോവിഡ് വ്യാപനത്തിന് കാരണം എന്ന തരത്തിൽ പ്രചരണം ഉണ്ടായത്. ഇതൊടെയാണ് ടവറുകൾ അഗ്‌നിക്ക് ഇരയാക്കപ്പെട്ടത്. ' അത് വെറും വിഡ്ഡിത്തമാണ് അപകടകരമായ വിഡ്ഡിത്തം' എന്നയിരുന്നു ബ്രിട്ടീസ് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പ്രതികരിച്ചത്. ടവറുകൾ അഗ്നിയ്ക്ക് ഇരയാക്കിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകരിക്കുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :