എംബസികളെ ഭീതിയിലാഴ്‌ത്തി 38 അജ്ഞാത പാഴ്‌സലുകൾ, വിശദ പരിശോധനയ്‌ക്കൊരുങ്ങി ഉദ്യോഗസ്ഥർ

എംബസികളെ ഭീതിയിലാഴ്‌ത്തി 38 അജ്ഞാത പാഴ്‌സലുകൾ, വിശദ പരിശോധനയ്‌ക്കൊരുങ്ങി ഉദ്യോഗസ്ഥർ

ആസ്‌ട്രേലിയ| Last Modified വ്യാഴം, 10 ജനുവരി 2019 (14:26 IST)
ആസ്‌ട്രേലിയൻ കോൺസുലേറ്റുകളിലേയും എംബസികളിലേയും ജീവനക്കാരെ ഭീതിയിലാഴ്‌ത്തി അഞ്ജാത പർസലുകൾ. 38 അജ്ഞാത പാർസലുകളാണ് ഇവിടങ്ങളിൽ എത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന 38കാരനെ ആസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രിട്ടൺ‍, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഇന്ത്യ, ഇറ്റലി, സ്പെയിന്‍ തുടങ്ങി 12 രാജ്യങ്ങളിലെ കോണ്‍സുലേറ്റുകൾ സ്ഥിതിചെയ്യുന്ന ആസ്ട്രേലിയയെ കോണ്‍സുലേറ്റിലേക്കും കാന്‍ബറ, മെല്‍ബൺ‍, സിഡ്നി എന്നിവിടങ്ങളിലെ എംബസികളിലേക്കുമാണ് പാർസൽ എത്തിയിരിക്കുന്നത്.

അതേസമയം, ഇവിടെ ജോലിചെയ്യുന്നവർക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പാര്‍സലുകളില്‍ എന്താണെന്നുള്ളത് പരിശോധിച്ച് വരികയാണ്. പാര്‍സലുകള്‍ക്കകത്ത് എന്താണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :