സാക്ഷാല്‍, ധോണിയും ഞെട്ടി; പന്ത് അടിച്ചിട്ടത് വമ്പന്‍ റെക്കോര്‍ഡുകള്‍ - പരുക്കേല്‍ക്കാതെ ഡിവില്ലിയേഴ്‌സ്

സാക്ഷാല്‍, ധോണിയും ഞെട്ടി; പന്ത് അടിച്ചിട്ടത് വമ്പന്‍ റെക്കോര്‍ഡുകള്‍ - പരുക്കേല്‍ക്കാതെ ഡിവില്ലിയേഴ്‌സ്

 team india , cricket , australia , virat kohli , cricket , മഹേന്ദ്ര സിംഗ് ധോണി , ഋഷഭ് പന്ത് , സിഡ്‌നി , ഓസ്‌ട്രേലിയ
സിഡ്‌നി| jibin| Last Modified വെള്ളി, 4 ജനുവരി 2019 (14:49 IST)
മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ പിന്‍‌ഗാമി താനാണെന്ന് ഉറപ്പിക്കുകയായിരുന്നു ഋഷഭ് പന്ത് സിഡ്‌നിയില്‍. 189 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 159 റണ്‍സാണ് യുവതാരം അടിച്ചു കൂട്ടിയത്.

ടെസ്‌റ്റ് കരിയറില്‍ എട്ടാമത്തെ ടെസ്‌റ്റ് മാത്രം കളിക്കുന്ന പന്ത് സിഡ്‌നിയില്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകളാണ്. ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് നേടുന്ന ഉയര്‍ന്ന സ്‌കോറാണ് സിഡ്‌നിയില്‍ പന്ത് നേടിയത്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ മുഷ്‌ഫീഖര്‍ റഹീമിന്റെ പേരിലുണ്ടായിരുന്നു റെക്കോര്‍ഡാണ് തകര്‍ന്നു വീണത്.

കങ്കാരുക്കളുടെ നാട്ടില്‍ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ നേടുന്ന ആദ്യ സെഞ്ചുറിയും ഋഷഭിന്റെ പേരിലായി. ഇംഗ്ലണ്ടിലെ ഓവലില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ഓസ്‌ട്രേലിയയിലും മൂന്നക്കം കടന്നതോടെ ഏഷ്യയ്‌ക്ക് പുറത്ത് രണ്ട് ടെസ്‌റ്റ് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ബഹുമതി പന്തിനെ തേടി എത്തിയത്.

ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനാണ് പന്ത്. ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറാണ്. ഓസീസ് മണ്ണിൽ സന്ദർശക ടീമിന്റെ വിക്കറ്റ് കീപ്പർ നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറും ഇനി പന്തിന്റെ പേരിലാണ്. 169 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ മുന്നിൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :