360 ഡിഗ്രി ദൃശ്യ വിസ്മയം ഇനിമുതല്‍ ഫേസ്ബുക്കിലും

ഇനിമുതല്‍ 360 ഡിഗ്രി ചിത്രങ്ങളെടുക്കാന്‍ ക്യാമറകൾ ആവശ്യമില്ല. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 360 ഡിഗ്രി ചിത്രങ്ങള്‍ ഫേസ്ബുക്ക് നിര്‍മിച്ച് നല്‍കും. ന്യൂസ് ഫീഡില്‍ ഇതിനായി കൊമ്പസ് ഐക്കണ്‍ ഇനിമുതല്‍ ലഭ്യമാകും.

rahul balan| Last Modified വെള്ളി, 10 ജൂണ്‍ 2016 (16:15 IST)
ഇനിമുതല്‍ 360 ഡിഗ്രി ചിത്രങ്ങളെടുക്കാന്‍ ക്യാമറകൾ ആവശ്യമില്ല. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 360 ഡിഗ്രി ചിത്രങ്ങള്‍ ഫേസ്ബുക്ക് നിര്‍മിച്ച് നല്‍കും. ന്യൂസ് ഫീഡില്‍ ഇതിനായി കൊമ്പസ് ഐക്കണ്‍ ഇനിമുതല്‍ ലഭ്യമാകും. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിനായി ഫെയ്സ്ബുക്കിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഉപയോഗിക്കേണ്ടിവരും. ഫോണുകളില്‍ ചിത്രങ്ങള്‍ എങ്ങനെ 360 ഡിഗ്രി ചിത്രങ്ങളായി മാറുന്നുവെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്.

360 ഡിഗ്രി ചിത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കഴിഞ്ഞ മാസം ഫേസ്ബുക്ക് അറിയിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ വ്യാഴാഴ്ചയാണ് ഉപഭോക്തക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചത്.

ഇത്തരത്തിലുള്ള ഫോട്ടോയുടെ ഏത് ഭാഗത്തേയും കോമ്പസ് ചിഹനം ഉപയോഗിച്ച് വിരലുകള്‍ കൊണ്ട് ചലിപ്പിച്ച് വ്യക്തമായി കാണാവുന്ന തരത്തിലുള്ളതാണ് പുതിയ 360 ഫോട്ടോ സംവിധാനം. ഇക്കഴിഞ്ഞ വര്‍ഷം 360 വീഡിയോ സംവിധാനവും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കായി നടപ്പാക്കിയിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :