rahul balan|
Last Updated:
ചൊവ്വ, 7 ജൂണ്‍ 2016 (16:53 IST)
ഒഴിവു സമയങ്ങളില്‍ ഒരു ആശ്വാസം എന്നപോലെയായിരിക്കും പലരും ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ പിന്നീടത് അഡിക്ഷനായി മറാറുമുണ്ട്. അത്ര വലിയ രോഗമല്ലെന്ന് തോന്നുമെങ്കിലും ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത്തരം രോഗികളെ ചികിത്സിക്കുന്നതിനായി അള്‍ജീരിയയില്‍ ഒരു ക്ലിനിക് ആരംഭിച്ചിരിക്കുന്നു. അള്‍ജീരിയയിലെ കോണ്‍സ്റ്റന്റൈന്‍ നഗരത്തിലാണ് ഈ ക്ലിനിക് സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ഫേസ്ബുക്ക് അഡിക്ഷനുള്ളവരെ ചികിത്സിക്കുന്നതിനുള്ള ക്ലിനിക്കാണെങ്കിലും മറ്റ് ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നവരിലെ പ്രശ്നങ്ങളും ഇവിടെ പരിശോധിക്കും.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാ കേന്ദ്രം തുടങ്ങിയത്. പത്ത് ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള അള്‍ജീരിയയില്‍ ഉപയോക്താക്കളുടെ എണ്ണം പ്രതിവര്‍ഷം പത്ത് ശതമാനം വീതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ധനവ് കണക്കിലെടുത്താണ് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം