ഇസ്ലാമിക് സ്റ്റേറ്റില്‍ 22 മലയാളികളുണ്ടെന്ന് വെളിപ്പെടുത്തല്‍; മലയാളികളുടെ പോരാട്ടം അഫ്ഗാനിസ്ഥാനില്‍

ഐ എസില്‍ 22 മലയാളികളുണ്ടെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| Last Modified ശനി, 5 നവം‌ബര്‍ 2016 (09:01 IST)
ഇസ്ലാമിക് സ്റ്റേറ്റില്‍ 22 മലയാളികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഐ എസില്‍ ചേര്‍ന്ന ഈ മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ ഐ എസിനു വേണ്ടി പോരാടുകയാണെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ മലയാളി ഭീകരന്‍ സുബ്‌ഹാനി ഹാജോ മൊയ്‌തീന്‍ അന്വേഷണസംഘത്തിനു മുമ്പാകെ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.

ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ കൂടുതലുള്ളത് ഐ എസ് നിയന്ത്രണത്തിലുള്ള സിറിയയിലെ റാഖയിലാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം, സുബ്‌ഹാനിയുടെ വെളിപ്പെടുത്തല്‍ സത്യമാണോയെന്ന് രഹസ്യാന്വേഷണസംഘങ്ങള്‍ അന്വേഷിച്ചു വരികയാണ്.

സുബ്‌ഹാനിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് 7000 മുതല്‍ 10, 000 വരെ ഭീകരര്‍ റാഖയില്‍ ഉണ്ട്. എന്നാല്‍, ഇറാഖി സേനയുടെ മുന്നേറ്റത്തോടെ റാഖയിലേക്ക് വരാനുള്ള മറ്റ് ഐ എസുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമം തടയപ്പെട്ടിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :