2013 തനിക്ക് മോശം വര്‍ഷമായിരുന്നുവെന്ന് ഒബാമ

വാഷിങ്ടണ്‍ | WEBDUNIA|
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന കാലത്തെ ഏറ്റവും മോശമായ വര്‍ഷമായിരുന്നു 2013 എന്ന് ബരാക് ഒബാമ. 2014 അമേരിക്കയ്ക്ക് മികച്ച വര്‍ഷമാവുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസില്‍ നടത്തിയ ഈ വര്‍ഷത്തെ അവസാന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗം അടക്കമുള്ളവയില്‍ നേരിട്ട തിരിച്ചടികള്‍ നിരാശാജനകമായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. അടുത്തവര്‍ഷം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കും. കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :