സൌദിയിലെ ചാവേറാക്രമണം: പന്ത്രണ്ട് പാകിസ്ഥാനികള്‍ ഉള്‍പ്പെടെ 19 പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച സൌദിയിലുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളിലെ പ്രതികളായ പന്ത്രണ്ട് പാകിസ്ഥാനികള്‍ ഉള്‍പ്പെടെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

riyadh, soudi, suicide attacks, pakisthan, arrest റിയാദ്, സൌദി, ചാവേറാക്രമണം, പാകിസ്ഥാന്‍, അറസ്റ്റ്
സൌദി| സജിത്ത്| Last Updated: വെള്ളി, 8 ജൂലൈ 2016 (13:08 IST)
കഴിഞ്ഞ തിങ്കളാഴ്ച സൌദിയിലുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളിലെ പ്രതികളായ പന്ത്രണ്ട് പാകിസ്ഥാനികള്‍
ഉള്‍പ്പെടെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരേയും ഒരു ഭീകരവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുസ്‍ലിം ലോകത്തെ തന്നെ ഞെട്ടിപ്പിച്ച ചാവേറാക്രമണമായിരുന്നു മദീനയിലെ പ്രവാചക പള്ളിക്ക് മുന്നില്‍ നടന്നത്. കൂടാതെ ദമാമിനടുത്തെ ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് എന്നിവിടങ്ങളിലും മറ്റു രണ്ട് ആക്രമണങ്ങൾ നടന്നിരുന്നു.

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ നാഇർ മൊസ്‍ലം ഹമ്മാദ് അൽ ബലവി(26)യാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് തിരിച്ചറിഞ്ഞതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് അക്രമങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മദീനയിൽ മാത്രം നാല് സുരക്ഷാ ഭടന്മാർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :